മോദിക്കും ട്രംപിനുമോപ്പം സെൽഫിയെടുത്ത് കൊച്ചുമിടുക്കൻ; സോഷ്യൽ മീഡിയയിൽ വെെറലായി ചിത്രങ്ങൾ

boy clicks selfie with Modi and trump

 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിനുമോപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയ താരമായി മാറിയിക്കുകയാണ്  ഒരു കൊച്ചുമിടുക്കൻ. ഹൂസ്റ്റണിലെ ‘ഹൗഡി മോഡി’ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാജ്യതലവന്മാരുമായി സെൽഫിയെടുക്കാൻ ഈ കൊച്ചു മിടുക്കന് സാധിച്ചത്. 

 പരിപാടിയിൽ വിവിധ കലാ പ്രകടനങ്ങൾ കാഴ്ച്ചവെച്ചവരെ  മോദിയും ട്രംപും അനുമോദിച്ചു മുന്നോട്ട് നീങ്ങുകയായിരുന്നു, അപ്പോഴാണ് കുട്ടി തനിക്ക് ട്രംപിനൊപ്പം സെൽഫിയെടുക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്. സമ്മതം മൂളിയ ട്രംപ് മോദിയെയും ഒപ്പം കൂട്ടുകയായിരുന്നു. കുട്ടിയുമായി സെൽഫി എടുക്കുന്ന വീഡിയോ പ്രധാന മന്ത്രി നരേന്ദ്ര മോദി തൻറെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെക്കുകയും ചെയ്തു. വെറും 22 സെക്കൻ് ദൈർഘ്യമുള്ള വീഡിയോ രണ്ടു ലക്ഷത്തോളം പേർ ഇതിനകം കണ്ടുകഴിഞ്ഞു.