എന്താ പച്ച ലൈറ്റ് തെളിയാത്തേ..!!; ട്രാഫിക് സിഗ്നലിനായി കാത്തുനിൽക്കുന്ന പശുവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു

പാലിക്കാൻ മനുഷ്യന്മാർ പലപ്പോഴും മറക്കുന്ന നിയമങ്ങളാണ് മൃഗങ്ങൾ പോലും അനുസരിക്കുന്നതെന്ന കുറിപ്പോടെ നടി പ്രീതി സിന്റയാണ് തന്റെ ട്വിറ്റർ പേജിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചത്.

ട്രാഫിക് സിഗ്നലിനായി ക്ഷമയോടെ കാത്തുനിൽക്കുന്ന പശുവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പാലിക്കാൻ മനുഷ്യന്മാർ പലപ്പോഴും മറക്കുന്ന നിയമങ്ങളാണ് മൃഗങ്ങൾ പോലും അനുസരിക്കുന്നതെന്ന കുറിപ്പോടെ നടി പ്രീതി സിന്റയാണ് തന്റെ ട്വിറ്റർ പേജിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചത്. 

ട്രാഫിക് ലൈറ്റ് പച്ചയായി മാറുന്നതിനായി മറ്റ് വാഹനങ്ങളോടൊപ്പം ക്ഷമയോടെ കാത്തിരിക്കുന്ന പശുവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ദ്യശ്യങ്ങൾ പുറത്തായതോടെ പലരീതിയുള്ള പ്രതിരകരണങ്ങളാണ് ആളുകളുടെ ഭാത്തുനിന്നുയർന്നത്. പശുവിന്റെ ക്ഷമയെ പ്രശംസിച്ചവരും, ചിലപ്പോൾ മൃഗങ്ങളാണ് മനുഷ്യനേക്കാൾ നന്നായി പെരുമാറുന്നതെന്ന് പറഞ്ഞവരുമുണ്ട്.

എന്നാൽ ട്രാഫിക് സിഗ്നലിന്റെ സ്ഥാനം പോലും അറിയാത്തവരാണ് ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന പശുവിന്റെ ദൃശ്യങ്ങളെ ഇത്രയധികം പുകഴ്ത്തുന്നതെന്നു മാത്രം. തിരക്കേറിയ ലോകത്ത്  ട്രാഫിക് നിയമങ്ങൾ എന്നുവേണ്ട മിക്ക നിയമങ്ങളും പാലിക്കാൻ മറക്കുന്നവരാണ് മനുഷ്യൻ. ഈ സാഹചര്യത്തിലാണ് ഒരു പക്ഷെ എന്താണ് ഈ ട്രാഫിക് എന്നുപോലുമറിയാത്ത പശു കാണിച്ച ക്ഷമ നമ്മളെ ഓരോരുത്തരെയും ചിന്തിപ്പിക്കുന്നത്.

Content Highlights: Viral video of a cow patiently waiting for the traffic light to turn green.

LEAVE A REPLY

Please enter your comment!
Please enter your name here