സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ചു

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം കർശനമായി നിരോധിച്ചു. ജോലി സമത്ത് അധ്യാപകര്‍ വാട്‌സാപ്പ്, ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളുടെ ഉപയോഗം പാടില്ല എന്നും നിർദേശമുണ്ട്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു.

വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന വിലക്ക് നേരത്തെയും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെടാത്തതാണ് വീണ്ടും സര്‍ക്കുലര്‍ ഇറക്കാൻ കാരണം. സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രധാന അധ്യാപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും ശ്രദ്ധിക്കണം എന്നും ഡയറക്ടറുടെ നിര്‍ദ്ദേശമുണ്ട്.

Content Highlights: Mobile phone ban for Kerala school students as well as teachers.

LEAVE A REPLY

Please enter your comment!
Please enter your name here