ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിച്ചതായി ഇന്ത്യൻ എംബസി

ന്യൂഡൽഹി: കൊറോണ വൈറസ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഊർജിതമാക്കിയതായി ഇന്ത്യൻ എംബസി. 300ഓളം വിദ്യാർത്ഥികളാണ് ഇറ്റലിയിൽ കുടുങ്ങി കിടക്കുന്നത്. ഇവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചതായും, പരിശോധന ഫലം ഉടൻ തന്നെ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അതേ സമയം, ഇറ്റലിയിലെ മരണ സംഖ്യ 2500 കടന്നതായാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മാത്രം ഇറ്റലിയിൽ മരിച്ചത് 345 പേരാണ്. കൊറോണ മരണങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്പിൽ സമ്പൂർണ പ്രവേശന വിലക്ക് നിലവിൽ വന്നു. ഇതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ സാധ്യമാകില്ല.

Content Highlight: Indian Embassy to bring back Students in Italy