കൊവിഡ് 19; ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 13,155 ആയി

കൊവിഡ് 19 ബാധിച്ച്‌ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 13,155 ആയി. രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അയ്യായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിരണ്ടാണ്. സ്പെയിനില്‍ 9,053 സ്‌പെയിനില്‍ 1,02,136 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 837 പേര്‍ മരിച്ചപ്പോള്‍ സ്‌പെയിനില്‍ 849 പേരാണ് ഒരൊറ്റ ദിവസം കൊണ്ട് മരിച്ചത്. ഇറ്റലിയില്‍ 15,729 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സ്‌പെയിനില്‍ 22,647 പേര്‍ക്കാണ് രോഗം ഭേദമായത്.

ഇരുരാജ്യങ്ങളിലും വൈറസ് ബാധ പടരുന്നത് തടയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കഠിനപ്രയത്‌നത്തിലാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെ അപര്യാപ്തതയാണ് പ്രധാനമായും ആരോഗ്യപ്രവര്‍ത്തകരെ വലയ്ക്കുന്നത്. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ മരണനിരക്കും രോഗം ബാധിച്ചവരുടെ എണ്ണവും ഗണ്യമായി കുറയ്ക്കാമെന്ന വിശ്വാസത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധരും.

Content Highlight: Covid death in Italy reaches to 13,155

LEAVE A REPLY

Please enter your comment!
Please enter your name here