ശതകോടീശ്വരന്‍ ബ്ലൂംബെര്‍ഗ്; ട്രംപിന് പുതിയ എതിരാളി

Michael Bloomberg

അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിൻറെ എതിരാളിയായി മെക്കൽ ബ്ലൂംബെര്‍ഗ്.  പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വന്തം പണം മുടക്കി പ്രചാരണം നടത്തിയ  ട്രംപിനെ നേരിടാനാണ് ശതകോടീശ്വരനായ ബ്ലൂംബെര്‍ഗ് എത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയറും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനും ആണ് ഇദ്ദേഹം. ബ്ലൂംബെര്‍ഗ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു രംഗം ഉഷാറായിരിക്കുകയാണ്.

ഫെബ്രുവരി 3ന് ആരംഭിക്കുന്ന അന്തിമ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള വോട്ടെടുപ്പുകളുടെ ഒന്നാം ഘട്ടത്തില്‍ ജയിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ്  ബ്ലൂംബെര്‍ഗ്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബ്ലൂംബെര്‍ഗ് ഉള്‍പ്പെടെ 18 സ്ഥാനാര്‍ഥികള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ട്രംപിന് പാര്‍ട്ടിയില്‍ എതിരാളികളുണ്ടെങ്കിലും ഭീഷണിയില്ല. ബ്ലൂംബെര്‍ഗ് ആസ്തി 5400 കോടി ഡോളറും (3,87,450 കോടി രൂപ) അമേരിക്കന്‍ സമ്പന്നപ്പട്ടികയില്‍ 8ാം സ്ഥാനവുമാണ്.

Content Highlight; Michael Bloomberg joins 2020 us presidential race