മലാവിയന്‍ സൈനികനെ ആദരിച്ച് ഐക്യരാഷ്ട്ര സംഘടന

കഴിഞ്ഞ വര്‍ഷം മാലിയിലെ പ്രദേശിക സായുധ സംഘത്തിനെതിരെ നടന്ന ഏറ്റുമുട്ടലില്‍ സഹ സൈനികനെ രക്ഷിക്കാന്‍ സ്വയം ജിവിതം ബലിയര്‍പ്പിച്ച ചാന്‍സി ചിടെടായെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹിമതി നല്‍കി ആദരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേര്‍സ് ആണ് അദ്ദേഹത്തിന്റെ ധീരമായ പ്രവര്‍ത്തിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ഉയര്‍ന്ന സമാധാനപാലക പുരസ്‌കാരം നല്‍കുന്നതായി പ്രഖ്യാപിച്ചത്.

ഓസ്‌ട്രേലിയന്‍ പ്രതിരോധ സേനയുമായുള്ള പോരാട്ടത്തില്‍ കോംഗോയിലെ ഡെമോക്രാറ്റിക് റിപബ്ലിക്കിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ വച്ച് കഴിഞ്ഞ നവംബറിലാണ് ചാന്‍സി ചിടെടാ കൊല്ലപ്പെടുന്നത്. അഫ്രിക്കയില്‍ പടര്‍ന്ന് പിടിച്ച എബോള വൈറസിനെ ഇല്ലാതാക്കുവാനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഓസ്‌ട്രേലിയന്‍ പ്രതിരോധ സേന നിരന്തരം തടസ്സപ്പെടുത്തിയിരുന്നു. മാലിയിലേയും ടാന്‍സാനിയായിലേയും സൈനികരുമായി ഏറ്റുമുട്ടല്‍ നടക്കവെ സ്‌ഫോടനം ഉണ്ടാവുകയും സഹ പ്രവര്‍ത്തകന്‍ അലി ഗാമസ് ഒമറിക്ക് പരുക്ക് പറ്റുകയും ചെയ്തു. മുറിവേറ്റ് കിടന്ന അലിയെ ശത്രുക്കള്‍ ചുറ്റുമുണ്ടെന്ന് വകവയ്ക്കാതെ ശുശ്രൂഷിക്കുന്നതിനിടക്കാണ് ചാന്‍സി ചിടെട കൊല്ലപ്പെടുന്നത്.

‘ക്യാപ്റ്റന്‍ എംബായെ ഡയാഗ്നെ മെഡല്‍ ഫോര്‍ എക്‌സെപ്ഷണല്‍ കറേജ്’ എന്ന പേരില്‍ 2014 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഉയര്‍ന്ന സൈനിക ബഹുമതി നല്‍കുന്നത്. 1994 ല്‍ നടന്ന പ്രക്ഷോപത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് നൂറിലധികം ആളുകളെ രക്ഷിച്ച ക്യാപ്റ്റന്‍ എംബായെ ഡയാഗ്നെയുെട പേരിലാണ് ബഹുമതി നല്‍കുന്നത്. നാലു വര്‍ഷമായി ഒരുപാട് നാമനിര്‍ദ്ദേശങ്ങള്‍ വന്നിരുന്നെങ്കിലും ക്യാപ്റ്റന്‍ എംബായെയുടെ മാനദണ്ഡങ്ങളുമായി യോജിച്ചത് ചാന്‍സി ചിടെടയുടെ ജീവിതമാണ്.