ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യക്കാർ; 1.8 കോടി ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിൽ

At 18 million, India has the largest diaspora in the world: UN

2020ലെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ഇൻ്റർനാഷണൽ മെെഗ്രേഷൻ 2020 ഹെെലെെറ്റ്സ് എന്ന റിപ്പോർട്ടിലാണ് ഈക്കാര്യം പറയുന്നത്. 2020ൽ 1.8 കോടി ആളുകളാണ് ഇന്ത്യക്ക് പുറത്തു കഴിയുന്നതെന്ന് യു.എന്‍. ഡിപ്പാര്‍ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സിന്റെ പോപ്പുലേഷന്‍ വിഭാഗം ഉദ്യോഗസ്ഥ ക്ലെയര്‍ മെനോസി പറഞ്ഞു. വളരെ ഊർജ്ജസ്വലവും ചലനാത്മകവുമായ കുടിയേറ്റ സമൂഹമാണ് ഇന്ത്യക്കാരുടേതെന്നും ക്ലെയർ പറഞ്ഞു

യുഎഇ, യുഎസ്, സൌദി അറേബ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ളത്. യുഎഇയിൽ 35 ലക്ഷം, യുഎസിൽ 27 ലക്ഷം, സൌദി അറേബ്യയിൽ 25 ലക്ഷം എന്നിങ്ങനെയാണ് പ്രവാസി ഇന്ത്യക്കാരുടെ എണ്ണം. ഓസ്ട്രേലിയ, കാനഡ, കുവെെത്ത്, ഒമാൻ, പാക്കിസ്താൻ, ഖത്തർ, യുകെ എന്നിവിടങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യം വലിയ തോതിലുണ്ട്. 

കുടിയേറ്റ സമൂഹത്തിൻ്റെ വലിപ്പത്തിൻ്റെ കാര്യത്തിൽ മെക്സിക്കോയും റഷ്യയുമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. ഇരു രാജ്യങ്ങളിലേയും 1.1 കോടി ആളുകളാണ് വിദേശത്തുള്ളത്. ചെെനയിൽ നിന്നുള്ള ഒരു കോടിയാളുകളും സിറിയയിൽ നിന്നുള്ള എൺപത് ലക്ഷം പേരും വിദേശത്ത് കഴിയുന്നുണ്ട്. 

content highlights: At 18 million, India has the largest diaspora in the world: UN