ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കരുത്; ലോകനേതാക്കളോട് സമാധാന ആഹ്വാനവുമായി യുഎൻ

അമേരിക്കയിൽ സമാധാന ആഹ്വാനവുമായി ഐക്യരാഷ്ട്ര സംഘടന. യാതൊരു തരത്തിലുള്ള ആക്രമണ സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുകയോ അക്രമണത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്യരുതെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കളോട് ഐക്യരാഷ്ട്ര സംഘടന അഭ്യർഥിച്ചു. ജനുവരി 20ന് നടക്കുന്ന ജോ ബെെഡൻ്റെ സ്ഥാനാരോഹണ ചടങ്ങുകൾക്കോ അതിന് ശേഷമോ യാതൊരു തരത്തിലുള്ള അക്രമ സംഭവങ്ങൾ ഉണ്ടാകില്ലെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് യുഎൻ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.

ജോ ബെെഡൻ്റെ സ്ഥാനരോഹണ ചടങ്ങിന് രാജ്യത്തെ 50 സ്റ്റേറ്റുകളിലും പ്രതിഷേധം ഉണ്ടാകാമെന്ന എഫ്ബിഐയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് യുഎന്നിൻ്റെ പ്രതികരണം. ആക്രമണ ഭീഷണി കണക്കിലെടുത്ത് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് വാഷിങ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ജനാധിപത്യത്തിൽ വിയോജിപ്പുകൾ ഉണ്ടാകുന്നത് സാധാരണമായ കാര്യമാണെന്നും അതിൽ അക്രമണത്തിന് സ്ഥാനമില്ലെന്നും ജനാധിപത്യ പ്രക്രിയയുടെ സുഗമമായ നടത്തിപ്പ് സാധ്യമാക്കണമെന്നും സ്റ്റീഫൻ ഡുജാറിക് പറഞ്ഞു. അതേസമയം ഭരണഘടനയിലെ 25ാം ഭേദഗതി ഉപയോഗിച്ച ഡോണാൾഡ് ട്രംപിനെ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് നീക്കില്ലെന്ന് വെെസ് പ്രസിഡൻ്റ് മെെക് പെൻസ് അറിയിച്ചു. 

content highlights: “Don’t Encourage Followers To…”: UN Message Ahead Of Biden Inauguration