ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ പ്രവര്‍ത്തകര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്ത 24 മണിക്കൂര്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചു. പ്രവര്‍ത്തകരോട് ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വ്യാജ എക്സിറ്റ് പോള്‍ ഫലങ്ങള്‍ കണ്ട് നിരാശരാവേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
‘അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണ്. നിങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. പേടിക്കരുത്. സത്യത്തിന് വേണ്ടിയാണ് നിങ്ങളുടെ പോരാട്ടം. വ്യാജ എക്സിറ്റ് പോളുകളുടെ പ്രചരണത്തില്‍ തളര്‍ന്ന് പോകരുത്. നിങ്ങളിലും കോണ്‍ഗ്രസിലും വിശ്വാസം അര്പിക്കുക. നിങ്ങളുടെ കഠിനാധ്വാനം വെറുതെയാവില്ല,’
ഇന്നലെ പ്രിയങ്ക ഗാന്ധിയും പ്രവര്‍ത്തകര്‍ക്ക് സമാനമായ ഓഡിയോ സന്ദേശം അയച്ചിരുന്നു. തിങ്കളാഴ്ച്ച പുറത്തിറക്കിയ ഓഡിയോ സന്ദേശത്തില്‍ പ്രവര്‍ത്തകരോട് തളരുതെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. മെയ് 23ന് വോട്ടെണ്ണലിന്റെ ഭാഗമായി ആത്മവിശ്വാസം തകര്‍ക്കാനുളള വഴിയാണ് എക്സിറ്റ് പോളെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.