മുന്‍ യുഎസ് സ്ഥാനപതിയും എയറോസ്‌പേസ് എന്‍ജീനീയറുമായിരുന്ന വ്യവസായ പ്രമുഖ ബര്‍ബാര ബാരറ്റിനെ വ്യോമസേന സെക്രട്ടറിയായി ഡൊനാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു. 2008 മുതല്‍ 2009 വരെ ജോര്‍ജ് ബുഷ് ഗവണ്‍മെന്റിന്റെ കീഴില്‍ ഫിന്‍ലാന്റ് സ്ഥാനപതിയായി സേവനം അനുഷ്ഠിച്ചിരുന്ന ബര്‍ബാര ബാരറ്റ് 2017 വരെ എയറോനോട്ടിക്‌സ് റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെന്റര്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. അഭിഭാഷകയായും ടെസ്റ്റ് പൈലറ്റായും കഴിവു തെളിയിച്ചിച്ചുള്ള ബാരറ്റ് യുഎസ് സായുധസേന ഗവേഷണ വിഭാഗമായ റാന്റ് കോര്‍പറേഷന്‍ ബോര്‍ഡ് അംഗമാണ്.
1994 അരിസോണയില്‍ നിന്ന് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ വനിതയാണ് ബര്‍ബാര ബാരറ്റ്. ഹീതര്‍ വില്‍സനായിരുന്നു മുന്‍ വ്യോമസേന സെക്രട്ടറി. ട്രംപിന്റെ സിറിയന്‍ പോളിസിയുമായി യോചിക്കാതെ വന്നതിനെ തുടര്‍ന്ന് രാജി വച്ച ജിം മാറ്റിസിന് പകരമായാണ് ഹീതര്‍ വില്‍സന്‍ സ്ഥാനമേല്‍ക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഹീതര്‍ സ്ഥാനമൊഴിഞ്ഞത്. ബര്‍ബാര ബാരറ്റ് ഒരു മികച്ച സെക്രട്ടറിയായിരിക്കുമെന്ന് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.