ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ വസതിയിലെത്തിയ പ്രധാനമന്ത്രിയെ മധുരം നല്‍കിയാണ് പ്രണബ് മുഖര്‍ജി സ്വകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നിര്‍ണായക കൂടിക്കാഴ്ച്ച.
പ്രണബ് ദായെ കാണുന്നത് എല്ലായ്പ്പോഴും സന്തോഷകരമായ അനുഭവമാണ്. അദ്ദേഹത്തിന്റെ അറിവും ഉള്‍ക്കാഴ്ചയും സമാനതകളില്ലാത്തതാണ്. രാജ്യത്തിനേറെ സംഭാവനകള്‍ നല്കിയ രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹം. ഇന്ന് പ്രണബ് ദായെ കണ്ട് അനുഗ്രഹം തേടി – പ്രണബുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോദി ട്വിറ്ററില്‍ കുറിച്ചു.
മോദിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നതായി മുന്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് പ്രണബ് മുഖര്‍ജി കുറിച്ചു. ഈ വര്‍ഷം ജനുവരിയില്‍
ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത് രത്ന നല്കി എന്‍ഡിഎ സര്‍ക്കാര്‍ പ്രണബ് മുഖര്‍ജിയെ ആദരിച്ചിരുന്നു.