ഏഴു വര്‍ഷത്തിനു ശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക്

കൊച്ചി: ഏഴു വര്‍ഷത്തിനു ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തി ജഗതി ശ്രീകുമാര്‍. വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ജഗതി നീണ്ട ഇടവേളക്കു ശേഷമാണ് കാമറക്കു മുന്നില്‍ എത്തുന്നത്. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലാണ് ജഗതി വീണ്ടും എത്തിയത്.

പരസ്യ ചിത്രത്തിലൂടെയാണ് ജഗതി വീണ്ടും കാമറക്കു മുന്നിലെത്തിയത്. അദ്ദേഹത്തിന്റെ തിരിച്ചു വരവ് ആഘോഷിച്ചു കൊണ്ട് കൊച്ചിയില്‍ നടത്തിയ ചടങ്ങില്‍ സിനിമാ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടുന്ന ജഗതിയുടെ സഹപ്രവര്‍ത്തകരും പങ്കെടുത്തു.

ജഗതിയുടെ മകന്‍ രാജ്കുമാറും മറ്റു കുടുംബാംഗങ്ങളും പരസ്യത്തില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. മകന്‍ രാജ്കുമാര്‍, ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന പേരില്‍ തുടങ്ങിയ പരസ്യ ചിത്ര നിര്‍മാണ കമ്പനിയാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചേന്നാണ് പരസ്യം പ്രദര്‍ശിപ്പിച്ചത്.