ഫെയ്സ് മാസ്ക് പരസ്യങ്ങൾക്ക് വിലക്കേർപെടുത്തി ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും

Facebook, Instagram ban advertisements selling face masks

കൊറോണ വൈറസ് മൂലമുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥ ചൂഷണം ചെയ്യുന്നത് തടയുന്നതിൻ്റെ ഭാഗമായി മെഡിക്കൽ മാസ്കുകൾ വിൽക്കുന്നതിനായുള്ള ഓൺലൈൻ പരസ്യങ്ങൾക്ക് വിലക്കേർപെടുത്തി ഇൻസ്റ്റഗ്രാമും, ഫെയ്സ്ബുക്കും. ഫെയ്സ് ബുക്ക് പ്രതിനിധി റോബ് ലീതേൺ ആണ് തീരുമാനം അറിയിച്ചത്. മെഡിക്കൽ ഫെയ്സ് മാസ്കുകൾ വിൽക്കുന്ന പരസ്യങ്ങളും കൊമേഴ്സ് ലിസ്റ്റിംങുകളും താൽക്കാലികമായി നിരോധിക്കുകയാണെന്നും, കൊറോണ വൈറസിനെ കുറിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.

ഈ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ചൂഷണം ചെയ്യാന്‍ ആളുകള്‍ ശ്രമിക്കുന്നത് കണ്ടാല്‍ ഞങ്ങളുടെ നയങ്ങളില്‍ ആവശ്യമായ അപ്ഡേറ്റുകള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരിയും ഈ തീരുമാനത്തെ പിന്തുണയ്ക്കുകയും, പൊതുജന ആരോഗ്യ അടിയന്തരാവസ്ഥ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെയാണ് തങ്ങളെന്നും അദ്ധേഹം വ്യക്തമാക്കി. ഫെയ്സ്ബുക്ക് കൂടാതെ കൊറോണ സംബന്ധിച്ച് തെറ്റിദ്ധാരണ പടർത്തുന്ന ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ മറ്റ് ഓൺലൈൻ സേവനങ്ങളും നടപടികൾ സ്വീകരിച്ച് വരികയാണ്.

Content Highlights; Facebook, Instagram ban advertisements selling face masks