സ്ത്രീകളെപ്പറ്റിയും ശാസ്ത്രീയമായി പഠിക്കേണ്ട സമയമായി; റബേക്ക ഷന്‍സ്‌കി

ഗവേഷണ പഠനങ്ങള്‍ക്ക് സ്ത്രീകളേയും അവരുടെ ശാരീരിക മാനസിക അവസ്ഥകളേയും പഠനവിധേയമാക്കണമെന്ന് അമേരിക്കന്‍ ജീവശാസ്ത്രജ്ഞ റബേക്ക ഷന്‍സ്‌കി പറഞ്ഞു. യുഎസ് സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് 19-ാം നൂറ്റാണ്ടു മുതല്‍ നിലനില്‍ക്കുന്ന ലിംഗ സങ്കല്‍പ്പങ്ങളെ റബേക്ക ഷന്‍സ്‌കി ചോദ്യം ചെയ്യുന്നത്. ഇന്നത്തെ കാലഘട്ടത്തിലെ ശാസ്ത്രീയ ഗവേഷണങ്ങളിലും കലാഹരണപ്പെട്ട പുരുഷ ആധിപത്യ സങ്കല്‍പ്പങ്ങള്‍ തുടരുന്നുണ്ടെന്നാണ് റബേക്ക വെളിപ്പെടുത്തുന്നത്.

ശാസ്ത്രത്തില്‍ സ്ത്രീകള്‍ പുരുഷനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണതയുള്ള വസ്തുവായാണ് കണക്കാക്കുന്നത്. സ്ത്രീ ശരീരങ്ങളില്‍ തുടര്‍ച്ചയായുള്ള ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണമായി പറയുന്നത്. സ്ത്രീകളിലെ ആര്‍ത്തവ കാലചക്രവും ജീവശാസ്ത്രപരമായ മാറ്റങ്ങളും അസ്ഥിരമായ പഠന വസ്തുവാക്കി സ്ത്രിയെ മാറ്റുന്നു എന്നാണ് ഗവേഷകര്‍ വിലയിരുത്തുയിരുന്നത്. ഈ കെട്ടുകഥ നിലനിന്നതുകൊണ്ടാണ് പണ്ട് ആണ്‍ എലികളിലും മുയലുകളിലും പൂര്‍വ്വികരിലും മാത്രം പഠനം നടത്തിയിരുന്നത്. പുരുഷന്റെ തലച്ചോറാണ് മനുഷ്യ തലച്ചോറിന്റെ അടിസ്ഥാന രേഖയായി കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഫാര്‍മസ്യൂട്ടിക്കല്‍ ലാബോറട്ടറികളില്‍ വികസിപ്പിച്ചെടുക്കുന്ന മരുന്നുകള്‍ സ്ത്രീ തലച്ചോറിനോ ശരീരത്തോ പാകപ്പെടാറില്ല. വിഷാദരോഗങ്ങളും ഉത്കണഠയുമൊക്കെ ഇത്തരം മരുന്നുകള്‍ കഴിക്കുമ്പോള്‍ സ്ത്രീകളില്‍ കാണപ്പെടുന്നു. ഗവേഷണ മേഖലയില്‍ ചെറിയ തോതിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നതായും അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് പുരുഷനിലും സ്ത്രീയിലും ഇപ്പോള്‍ പഠനം നടത്താന്‍ തുടങ്ങിയിട്ടുള്ളതായും റബേക്ക പറയുന്നു.