യു എസ് വിസക്ക് ഇനി മുതൽ സോഷ്യൽ മിഡിയാ പരിശോധനയും.

പുതുതായി അമേരിക്കന്‍ വിസക്ക് അപേക്ഷിക്കുന്നവരുടെ സാമൂഹ്യ മാധ്യമ വിവരങ്ങള്‍ കൂടി പരിശോധിച്ചതിന് ശേഷമേ വിസ അനുവദിക്കുകയുള്ളു എന്ന പുതിയ തീരുമാനവുമായി യുഎസ്. ഭീകരവാദികളുടെയും രാജ്യത്തിന് ദോഷമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും കടന്നുകയറ്റം ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

അമേരിക്കയിലേക്കുള്ള താല്‍ക്കാലിക സന്ദര്‍ശകള്‍ക്കും നിയമം ബാധകമാവും. സ്വകാര്യ വിവരങ്ങള്‍ നല്‍കുന്നതിനോടൊപ്പം ഏതൊക്കെ സാമൂഹ്യ മാധ്യമങ്ങളാണ് ഉപയോഗിക്കുന്നതെന്നുള്ള വിശദ വിവരങ്ങള്‍ നല്‍കേണ്ടി വരും. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചില്ലാത്തവര്‍ക്ക് അതും രേഖപ്പെടുത്തണം. ഏതെങ്കിലും തരത്തില്‍ സത്യം മറച്ച് വയ്ക്കാന്‍ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സ്റ്റേറ്റ് മേധാവി അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യ മാധ്യമത്തെ ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.