ഭിന്നത രൂക്ഷം; ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കേരള കോണ്‍ഗ്രസില്‍ സമവായ നീക്കം പാളുന്നു. സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാന്‍ പി.ജെ ജോസഫിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. രണ്ട് എം.പിമാരും രണ്ട് എം.എല്‍.എമാരും ഒപ്പിട്ട കത്താണ് നല്‍കിയത്. ചെ​യ​ര്‍മാ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം ജോ​സ​ഫി​ന് ക​ത്ത്​ ന​ല്‍കി​യി​രു​ന്നു. ആ​വ​ശ്യം ജോ​സ​ഫ്​ പ​ര​സ്യ​മാ​യി ത​ള്ളി​യ​തോ​ടെ​യാ​ണ്​ തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചത്.

അതിനിടെ, സം​സ്​​ഥാ​ന ക​മ്മി​റ്റി ഉ​ട​ൻ വി​ളി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ബ​ദ​ൽ യോ​ഗം ചേ​രാ​ൻ മാ​ണി വി​ഭാ​ഗം നീക്കവും നടത്തുന്നുണ്ട്. 10 ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രും ര​ണ്ട്​ എം.​എ​ൽ.​എ​മാ​രും പ്ര​മു​ഖ നേ​താ​ക്ക​ളും ഉ​ൾ​െ​പ്പ​ടെ വ്യാ​ഴാ​ഴ്​​ച പാ​ലാ​യി​ൽ യോ​ഗം ചേ​ർ​ന്നാ​ണ്​ ഈ ​തീ​രു​മാ​ന​ത്തി​െ​ല​ത്തി​യ​ത്. ജൂ​ൺ ഒ​മ്പ​തി​ന​കം പാ​ർ​ല​മ​​െൻറ​റി പാ​ർ​ട്ടി ലീ​ഡ​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളി​േ​ല​ക്ക്​ നീ​ങ്ങാ​നും ധാ​ര​ണ​യാ​യി.

എ​ന്നാ​ൽ, പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​മ​വാ​യ​ത്തി​നാ​യി ഏ​ത​റ്റം​വ​രെ പോ​കു​മെ​ന്നും ജോ​സ് ​കെ. ​മാ​ണി വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. ബ​ദ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ക്കു​ന്ന​തു പാ​ർ​ട്ടി വി​രു​ദ്ധ​മാ​ണെ​ന്ന് ആ​ക്ടി​ങ്​ ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. യോ​ഗം വി​ളി​ച്ചാ​ൽ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​ശ്ന​ങ്ങ​ൾ സ​മ​വാ​യ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. സ​ഭാ നേ​തൃ​ത്വ​വും യു.​ഡി.​എ​ഫും സ​മ​വാ​യ​ത്തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.