ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വരുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സുഷമ സ്വരാജ്. വിദേശകാര്യമന്ത്രി സ്ഥാനം ഒഴിയുന്നതിന്റെ ഭാഗമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടതാകാം തെറ്റിദ്ധാരണയ്ക്ക് കാരണമെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്രമന്ത്രി ഡോ. ഹര്ഷവര്ധന് ട്വിറ്ററിലൂടെ പുതിയ ആന്ധ്ര ഗവര്‍ണര്‍ സുഷമ സ്വരാജിനെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഹര്‍ഷവര്‍ധനെ തിരുത്തിക്കൊണ്ടുള്ള ട്വീറ്റ് വന്നതോടെ പിന്നീട് പോസ്റ്റ് നീക്കം ചെയ്തിരുന്നു.
സുഷമ സ്വരാജ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടാം മോദി മന്ത്രി സഭയില്‍ നിന്നും വിട്ടു നിന്നിരുന്നു. എസ് ജയശങ്കറാണ് ഇപ്പോഴത്തെ വിദേശകാര്യമന്ത്രി