ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൊറാദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ പൂട്ടിയിട്ടെന്ന് പരാതി. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതു വരെ മാധ്യമപ്രപര്‍ത്തകരെ ആശുപത്രിയുടെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ട ശേഷം പൊലീസുകാർ കാവല്‍ നില്‍ക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കി കൊടുക്കുന്നതിനാണ് ഇപ്രകാരം ചെയ്തതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ജില്ലാ മജിസ്‌ട്രേറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാതില്‍ തുറന്നു കൊടുത്തെന്നുമാണ് ആരോപണം.
എന്നാല്‍ ആരോപണങ്ങളെ നിഷേധിച്ച ജില്ലാ മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞതോടെ വാര്‍ഡിനുള്ളിലേക്ക് പോവരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്തതെന്ന് ട്വിറ്ററിലൂടെ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി യോഗി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. യുപി സര്‍ക്കാര്‍ ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിക്കുകയാണെന്നു പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചിരുന്നു.