രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്ന് സാറ്റുകളിലേക്ക് എഡിഎംകെ നേതാവ് വൈക്കോ, മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി വില്‍സണ്‍, തൊഴിലാളി നേതാവ് എം ഷണ്‍മുഖന്‍ എന്നിവരെ ഡിഎംകെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്ന് ഡിഎംകെ പിന്തുണയോടെ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ക്കൊടുവിലാണ് ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ തവണ അസമില്‍ നിന്ന് മത്സരിച്ച രാജ്യസഭയിലെത്തിയ മന്‍മോഹന്‍ സിങിന് നിലവിലെ സാഹചര്യത്തില്‍ വീണ്ടും മത്സരിച്ച് രാജ്യസഭയിലെത്താന്‍ കഴിയില്ലെന്ന കോണ്‍ഗ്രസ് നിഗമനത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. എഡിഎംകെ നേതാവ് വൈക്കോ 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട്.