മരിജ്വാന ആളുകളില്‍ വേദനക്കും ഉറക്കമില്ലായ്മക്കും ഫലപ്രദമായ പരിഹാരമാണെന്ന് പഠനങ്ങള്‍. സൈക്കോ ആക്ടീവ് ഡ്രഗ്സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ജേണലിലാണ് പഠനങ്ങത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. അമേരിക്കയിലാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടന്നത്. നിയമപ്രകാരം മരിജ്വാന ഉപയോഗിക്കുന്ന 1000 പേരില്‍ 65% പേരും വേദനസംഹാരിയായി കഞ്ചാവ് ഉപയോഗിക്കുന്നവരാണ്. ഇതില്‍ 80% ആളുകള്‍ക്കും ഇത് ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍.
ഇത് 82 ശതമാനത്തോളം വരുന്ന ആളുകള്‍ക്കും മറ്റു വേദനസംഹാരി മരുന്നുകള്‍ കുറയ്ക്കുന്നതിനോ ഉപേക്ഷിക്കുന്നതിനോ സാധിച്ചു എന്നാണ് കണ്ടെത്തല്‍. 88 ശതമാനം വരുന്ന ആളുകള്‍ക്കും വേദനസംഹാരി ഉപേക്ഷിക്കാന്‍ സാധിച്ചു. പഠനവിധേയരായ 1000 പേരില്‍ 74 ശതമാനം ആളുകള്‍ക്കും ഉറക്കമില്ലായ്മയില്‍ നിന്നും മോചനം നേടിയെന്നും പറയുന്നു. കഞ്ചാവിന്റെ ഉപയോഗം ഒപോയ്ഡ് പോലുള്ള മരുന്നുകളുടെ ഉപയോഗം ആളുകളില്‍ ഇല്ലാതാക്കുന്നതിനു സഹായിക്കും എന്നാണ് ഗവേഷകര്‍ പഠനത്തിലൂടെ വ്യക്തമാക്കിയത്. ഇതിന്റെ ചികിത്സാ ഗുണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയണമെന്നും ഗവേഷകര്‍ പറയുന്നു.
ഒപോയ്ഡ് പോലുള്ള മരുന്നുകള്‍ ഭാവിയില്‍ ഗുരുതര പ്രശ്നങ്ങളാണ് ശരീരത്തിന് ഉണ്ടാക്കുന്നത്. ഇതിന്റെ അമിത ഉപയോഗം ശ്വസന വ്യവസ്ഥയേയും ബാധിക്കുന്നു. മാത്രമല്ല ശരീരത്തെ കൂടുതല്‍ സഹനശക്തിയുള്ളതാക്കി മാറ്റുന്നു. അതുകൊണ്ടു തന്നെയാണ് പല ആളുകള്‍ക്കും കൂടുതല്‍ ഡോസിലുള്ള മരുന്നുകള്‍ കഴിക്കേണ്ടതായി വരുന്നത് എന്ന് ആല്‍ബേര്‍ട്ട് ഐന്സ്റ്റീന് മെഡിക്കല്‍ കോളേജ് അധ്യാപിക ജൂലിയ ആഴ്സണ്‍ പറയുന്നു.
അധികം കേട്ടു പരിചിതമല്ലാത്ത ഉറക്ക ഗുളുകകളാണ് പലരും ഉപയോഗിക്കുന്നത്. ഇവര്‍ക്ക് ഇത്തരം മരുന്നുകള്‍ കൂടാതെ പറ്റില്ലെന്ന അവസ്ഥയിലേക്കു പോലും എത്താറുണ്ട്. മാത്രമല്ല ഇത് അവരുടെ ദൈനംദിന ജീവിതത്തേയും പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ നിന്ന് മാറുന്നതിന് മരിജ്വാന അന്വേഷിച്ചു പോകുന്നവരും ഏറെയാണ്.