രത്നഗിരിയിൽ അണക്കെട്ട് തകര്‍ന്ന് 22 പേരെ കാണാതായി; 12 വീടുകള്‍ ഒലിച്ചു പോയി

കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ചിപ്ലൂന്‍ താലൂക്കില്‍ അണക്കെട്ട് തകര്‍ന്ന് ഇരുപത് പേരെ കാണാതായി. രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടുദിവസമായി തുടരുന്ന അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് അണക്കെട്ട് തകര്‍ന്നത്. ഏഴ് ഗ്രാമങ്ങൾ ഇതേ തുടര്‍ന്ന് ഒലിച്ചു പോയിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കാണാതായവരുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന് ഭയപ്പെടുന്നതായും അധികൃതര്‍ അറിയിച്ചു.

രത്‌നഗിരി പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് ചിപ്ലൂനിലെ ഒരു നദീതീരുത്തുള്ള തിവാരെ അണക്കെട്ട് ചൊവ്വാഴ്ച വൈകുന്നേരത്തിന് ശേഷം വിണ്ടു തുടങ്ങിയിരുന്നു. പ്രദേശവാസികള്‍ക്ക് അറിയിപ്പ് നല്‍കാന്‍ സാധിക്കുന്നതിന് മുമ്പേ ഒഴുക്കിന്റെ ദിശ മാറുകയും അണക്കെട്ട് നിമിഷങ്ങള്‍ക്കകം ഗ്രാമങ്ങളിലും ചെറുപ്രദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിക്കുകയും ചെയ്തു

അണക്കെട്ടിനോടു ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ പന്ത്രണ്ട് വീടുകൾ ഒഴുകി പോകുകയും 22 പേരെ കാണാതാകുകയും ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു. കാണാതായ ഗ്രാമീണര്‍ക്കായി പൊലീസ്, ജില്ലാ ദുരന്ത നിവാരണ സെല്‍, അഗ്നിശമന സേന, പ്രാദേശിക ഗ്രാമവാസികള്‍ തുടങ്ങിയവര്‍ തിരച്ചില്‍ ആരംഭിച്ചു. മുതിര്‍ന്ന രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങള്‍ ഇന്ന് പുലര്‍ച്ചെയാണ് കണ്ടെടുത്തത്.

ദേശീയ ദുരന്ത നിവാരണ സേനയേയും പ്രദേശത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. അയല്‍പ്രദേശമായ സിന്ധുദുര്‍ഗ് ജില്ലയില്‍ നിലയുറപ്പിച്ച എന്‍ഡിആര്‍എഫ് സംഘട്ടേയും എന്‍ഡിആര്‍എഫിന്റെ അഞ്ചാം ബറ്റാലിയന്റെ പൂനെ ആസ്ഥാനത്തു നിന്നും ചൊവ്വാഴ്ച രാത്രി പ്രദേശത്തേക്ക് വിളിപ്പിച്ചു. ഇരുസംഘങ്ങളും സ്ഥലത്തെത്തുന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങളിലും കാണാതായവര്‍ക്കുള്ള തിരച്ചിലിലും പങ്കുചേരുമെന്ന് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് മുംബൈയിൽ ഇന്നലെ വരെ മരിച്ചവരുടെ എണ്ണം 27 ആയിരുന്നു. മുംബൈയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും. പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും ഗതാഗതം താറുമാറായി. അതിരൂക്ഷമായ വെള്ളക്കെട്ടാണ് റോഡുകളില്‍.

ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചു. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനം റണ്‍വേയിൽ നിന്ന് തെന്നി നീങ്ങിയിരുന്നു. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം. 54 വിമാനങ്ങള്‍ ഇതേത്തുടര്‍ന്ന് തിരിച്ചുവിട്ടു. ആഭ്യന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയിട്ടുണ്ട്.
മുംബൈയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 21 ആയി. മഹാരാഷ്ട്രയിലെ മലാദ് പ്രദേശത്താണ് മതില്‍ ഇടിഞ്ഞുവീണ് അപകടം ഉണ്ടായത്. മലാദയിലെ പിംപ്രിപാഡ മേഖലയില്‍ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ മതില്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് മും​ബൈ​യി​ൽ നി​ന്നു​ള്ള 54 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. നഗരത്തില്‍ പലയിടത്തും ഗതാഗതം താറുമാറായി. അതിരൂക്ഷമായ വെള്ളക്കെട്ടാണ് റോഡുകളില്‍. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.