നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; പിടി തോമസ് എംഎല്‍എ

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിടി തോമസ് എംഎല്‍എ. നിയമസഭയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടതിനു ശേഷം ഉണ്ടായിട്ടുള്ള സാഹചര്യങ്ങളിലാണ് കേസ് സ്വതന്ത്ര ഏജന്‍സി തന്നെ അന്വേഷിക്കണന്ന് ആവശ്യം പിടി തോമസ് ഉന്നയിക്കുന്നത്. യുഡിഎഫിനും ഇതേ അഭിപ്രായമാണ് ഉള്ളത്.

മരണവാര്‍ത്ത പുറത്തു വന്നതിന്റെ ആദ്യ ദിവസങ്ങളില്‍ കേസ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് സംഭവത്തില്‍ ജയില്‍, ജുഡീഷ്യറി തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കിനെക്കുറിച്ച് വ്യക്തമാവുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ വ്യക്തമായ അന്വേഷണം നിര്‍ബന്ധമാണ് എന്ന് പിടി തോമസ് പറഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തിലെ അപാകത പ്രധാന തെളിവുകള്‍ കണ്ടെന്നുതിനെ ബാധിച്ചു. കൂടാതെ കേസില്‍ ഇടുക്കി മുന്‍ എസ്പിയുടെ ഇടപെടല്‍ ദൂരൂഹത സൃഷ്ടിച്ചതും സിബിഐ അന്വേഷണം വേണം എന്നതിനെ ശരി വയ്ക്കുന്നു. എന്നാല്‍ പാര്‍ട്ടിയോ യുഡിഎഫോ ആണ് ഉന്നയിക്കേണ്ടതെന്നും പിടി തോമസ് പറഞ്ഞു. കസ്റ്റഡി മരണത്തെക്കുറിച്ച് പിടി തോമസ് ആയിരുന്നു പാര്‍ലമെന്റില്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്.