ഗുജറാത്ത്: ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു. 17 കാരനായ ഫൈസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഗുജറാത്തിലെ ഭറൂച്ചില്‍ ജൂലായ് 24 ലാണ് സംഭവം.
അങ്കലേശ്വര്‍ എന്ന സ്ഥലത്തേക്ക് സുഹൃത്തുക്കളോടൊപ്പം പോയ യുവാവിനെ ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തുകയായുരുന്നുവെന്ന് ഫൈസിന്റെ പിതാവ് മുഹമ്മദ് സുല്‍ത്താന്‍ അബ്ദുള്‍ റഹീം ഖുറേഷി പറഞ്ഞു. പരിക്കേറ്റ മകന്‍ ഫോണ്‍ ചെയ്ത് വരാന്‍ പറഞ്ഞതിനെ തുടര്‍ന്ന് അങ്കലേശ്വറില്‍ എത്തിയ പിതാവ് കണ്ടത് ഗുരുതരാവസ്ഥയില്‍ റോഡരുകില്‍ കിടക്കുന്ന ഫൈസിനെയാണ്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 12 പേരോളം ചേര്‍ന്നാണ് വടിയും പൈപ്പും ഉപയോഗിച്ച് ഫൈസിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.