മൂന്ന് വയസുകാരിയെ മാനഭംഗപ്പെടുത്തി കഴുത്തറത്ത് കൊന്ന് അമ്മയുടെ കാമുകന്‍

ജംഷഡ്പൂര്‍: അമ്മയുടെ അടുത്ത് കിടന്നിരുന്ന കുട്ടിയെ തട്ടിയെടുത്ത് കൂട്ടമാനഭംഗപ്പെടുത്തി കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ റയില്‍വെ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങിയിരുന്ന കുഞ്ഞിനെയാണ് അമ്മയുടെ കാമുകനും സുഹ്യത്തുക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ തെരുവിനോട് ചേര്‍ന്ന പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിന്റെ തല അറുത്ത് മാറ്റിയിരുന്നു. കുട്ടിയെ പീഡിപ്പിച്ചുവെന്നും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും പ്രതികള്‍ സമ്മതിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റെയില്‍വേ സ്റ്റേഷനില്‍ അമ്മയുടെ അടുത്ത് നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.