ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഎം

ശബരിമല വിഷയത്തില്ർ നിലപാട് മയപ്പെടുത്തി സിപിഐഎം
പാലക്കാട് പ്ലീനത്തിലാണ് നിലപാട് മയപ്പെടുത്തിക്കൊണ്ട് പാര്‍ട്ടി തീരുമാനമെടുത്തത്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി സിപിഎം. വിശ്വാസ കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും വിശ്വാസികളായ പാര്‍ട്ടി അനുഭാവികളെ അകറ്റി നിര്‍ത്തരുതെന്നുമാണ് തീരുമാനം. പാലക്കാട് പ്ലീനത്തിലാണ് നിലപാട് മയപ്പെടുത്തിക്കൊണ്ട് പാര്‍ട്ടി തീരുമാനമെടുത്തത്.

പ്രാദേശിക ക്ഷേത്ര കമ്മിറ്റകളില്‍ സജീവമാകണമെന്നും പാര്‍ട്ടി തീരുമാനമെടുത്തു. ബിജെപിയുടെ കടന്നു കയറ്റം നിയന്ത്രിക്കുന്നതിനും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രധാന കാരണം ശബരിമല വിഷയമാണെന്ന് കണക്കിലെടുത്തുമാണ് പാര്‍ട്ടി തീരുമാനം.