നടി മഞ്ജു വാരിയര്‍ നിര്‍മാതാവാകുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
നടി മഞ്ജു വാരിയര്‍ നിര്‍മാതാവാകുന്നു

 

യുവ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം (അഹര്‍) എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നടി മഞ്ജു വാരിയര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ്ര്‍ പങ്കുവച്ചാണ് മഞ്ജു ഈ കാര്യം അറിയിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ വേഷം കൈകാര്യം ചെയ്യുന്നതും മഞ്ജു തന്നെയാണ്. നിവ് ആര്‍ട് മൂവീസ് , മഞ്ജു വാരിയര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യൂ, അരുണ മാത്യൂ , മഞ്ജു വാരിയര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലൂടെയുള്ള യാത്രയാണ് സിനിമയുടെ പശ്ചാത്തലം. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയിലാണ് മഞ്ജുവും സംഘവും ഹിമാചല്‍പ്രദേശിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിയത്. വേദ് വൈബ്‌സ്, പുതുമുഖ നടന്‍ ഗൌരവ് രവീന്ദ്രന്‍ എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പത്ത് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബറിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.