റോഡിലെ കുഴിയിലും ഘട്ടറുകളിലും വീണ് അപകടങ്ങള്‍ ഉണ്ടാവുന്ന സ്ഥിതി കൊച്ചി നഗരത്തില്‍ സാധരണമാണ്. അത്തരത്തില്‍ അപകടം സംഭവിച്ച് കാല്‍മുട്ടിന് പരിക്കേറ്റ യുവാവ് അതേ കുഴിയില്‍ ഇരുന്ന് പ്രതിഷേധിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത്
വരുന്നത്. താങ്ക് യൂ കൊച്ചി പിഡബ്ല്യൂഡി ആന്റ് കോര്‍പ്പറേഷന്‍ എന്ന ബോര്‍ഡുമായ് ഇരിക്കുന്ന യുവാവിന്റെ ചിത്രത്തില്‍ വാഹനത്തില്‍ നിന്ന് വീണ് കാലില്‍ പരിക്കേറ്റതായും കാണുന്നുണ്ട്.
വൈറില ജങ്ഷന്‍ പേജിലാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.കൊച്ചി നഗരത്തിലെ പുതുതായി പണി കഴിപ്പിച്ച റോഡുകളിലടക്കം നിരവധി കുഴികളാണ് പ്രത്യക്ഷപ്പെടുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും കോര്‍പ്പറേഷന്റെയും പിഡബ്ല്യൂഡിയുടെയും ഭാഗത്ത് നിന്ന് യാതൊരു പരിഹാര നടപടിയുമുണ്ടാവുന്നില്ല.
വൈറ്റിലയിലെ റോഡിലെ കുഴികള്‍ക്കതിരെയും ഗതാഗത പ്രശ്‌നങ്ങള്‍ക്കെതിരെയുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്.തോടിനല്ല റോഡിനല്ല ടാക്‌സ് എന്ന തരത്തിലുള്ള ഫ്‌ളക്‌സുകള്‍ ഉയര്‍ത്തി ഇവര്‍ കൂണ്ടനൂര്‍ ജംഗ്ഷനില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കുഴികാരണമാണ് റോഡില്‍ ഇത്രയും ബ്ലോക്ക് ഉണ്ടാകുന്നതെന്നും അധികാരികരുടെ മുന്നില്‍ പ്രശ്‌നം എത്തിക്കാനാണ് ഉത്തരമൊരു പ്രതിഷേധമെന്നും ഇവര്‍ പറയുന്നു.