ടെക്സാസ്: അമേരിക്കയിലെ ടെക്സാസാസിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര് മരിച്ചു. 20 ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡെസയിലും മിഡ്ലാന്റിലും അക്രമി വാഹനമോടിക്കുന്നതിനിടെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മോഷ്ടിച്ച പോസ്റ്റല്‍ വാഹനത്തിലാണ് ഇയാള്‍ ആക്രമണം നടത്തിയത്.
കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ട്. വെടിവെയ്പ്പിന്റെ കാരണം വ്യക്തമായിട്ടില്ല. ടെക്സാസ് നഗരമായ എല്‍ പാസോയില്‍ വെടിവെപ്പില്‍ 22 പേര് കൊല്ലപ്പെടുകയും 24 പേര്‍ക്ക് പകരിക്കേല്ക്കുകയും ചെയ്ത സംഭവം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് പുതിയ ആക്രമം നടക്കുന്നത്.