വംശീയ അധിക്ഷേപ പരാമര്‍ശം നടത്തിയ എഴുത്തുകാരി കെ.ആര് ഇന്ദിരക്കെതിരെ പൊലീസിന് നിരവധി പരാതികള്‍. കൊടുങ്ങല്ലൂരിലെ മനുഷ്യാവകാശ പ്രവര്ത്തകന് വിപിന്‍ ദാസ്, സാമൂഹ്യ പ്രവര്‍ത്തക ഡോ. രേഖ രാജ് എന്നിവരാണ് പരാതി നല്‍കിയിട്ടുള്ളത്.ഇന്ദിര സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പരാമര്‍ശങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ചില മത രാഷ്ട്രീയ വിഭാഗങ്ങള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്ന് വിപിന്‍ ദാസ് നല്കിയ പരാതിയില്‍ പറയുന്നു.
അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്ക്കെതിരെയാണ് ഇവര്‍ വംശീയ അധിക്ഷേപം നടത്തിയത്. ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്കി പാര്‍പ്പിക്കുകയും സ്റ്റെറിലൈസ് ചെയ്യുകയും വേണമെന്നാണ് കെ.ആര് ഇന്ദിര ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്.
പോസ്റ്റിനു താഴെ പ്രതിഷേധിച്ച് ഒരാള്‍ നല്ഡകിയ കമന്റിന് മറുപടിയായി ‘മുസ്സീം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വേണം മുസ്ലിംകളുടെ പ്രസവം നിര്‍ത്താനെന്നും ഇവര്‍ കമന്റ് ചെയ്യുകയും ഉണ്ടായി. ഇതാണ് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്.
നേരത്തെയും ഇന്ദിര ഫേസ്ബുക്കിലൂടെ വംശീയ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ വിനായകന് നല്‍കിയത് സമൂഹത്തില്‍ വിഭജനം നടത്താന്‍ വേണ്ടിയായിരുന്നു എന്നായിരുന്നു അതിലൊന്ന്.എഴുത്തുകാരിയും ഒപ്പം ആകാശ വാണിയില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ കൂടിയാണ് കെ.ആര് ഇന്ദിര.