‘എൻ്റെ ഇക്കാക്ക മരിച്ചത് പാൻക്രിയാസ് കാൻസർ ബാധിച്ചാണ്. മരിച്ചതല്ല, മോഹനൻ എന്ന കൊലയാളി കൊന്നതാണ്.’; സഹോദരിയുടെ ഫേസ്ബുക്ക് കുറിപ്പ്

മോഹനന്‍ നായര്‍
'എന്റെ ഇക്കാക്ക മരിച്ചത് പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ചാണ്. മരിച്ചതല്ല, മോഹനന്‍ എന്ന കൊലയാളി കൊന്നതാണ്.'; സഹോദരിയുടെ ഫേസ്ബുക്ക് കുറിപ്പ്.

 

മോഹനന്‍ നായര്‍ എന്ന വ്യാജ വൈദ്യന്റെ ചികിത്സിയ്ക്ക് ഒരു രക്തസാക്ഷി കൂടി. ഫേസ്ബുക്ക് കുറിപ്പിലൂടെ കോഴിക്കോട് സ്വദേശിനി സജ്‌നയാണ് തന്റെ സഹോദരന്റെ മരണ വിവരം വെളിപ്പെടുത്തിത്. ‘എന്റെ ഇക്കാക്ക മരിച്ചത് പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ചാണ്. മരിച്ചതല്ല, മോഹനന്‍ എന്ന കൊലയാളി കൊന്നതാണ്.’ എന്ന് പറഞ്ഞാണ് സജ്‌നയുടെ കുറിപ്പ് ആരംഭിക്കുന്നത്.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന യുവാവ് വയറു വേദനയെ തുടന്ന് നാട്ടില്‍ എത്തിയപ്പോഴാണ് പാന്‍ക്രിയാസ് കാന്‍സര്‍ പിടിപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചികിത്സയെന്ന സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള മോഹനന്‍ നായരുടെ വ്യാജ പ്രചാരണങ്ങളില്‍ അകപ്പെട്ട് നൂറു ശതമാനവും അസുഖം മാറ്റിത്തരാമെന്ന അയാളുടെ ഉറപ്പില്‍ വിശ്വസ്‌കിക്കുയായിരുന്നു.

വിലയേറിയ മരുന്നുകള്‍ അയാള്‍ പറയുന്ന സ്ഥലത്ത് നിന്ന് തന്നെ വാങ്ങണം. ഭക്ഷണരീതികളിലൊക്കെ പൂര്‍ണമായും മാറ്റം വരുത്തി. ഭക്ഷ്യവസ്തുക്കള്‍ പോലും അയാള്‍ പറയുന്ന കടയില്‍ നിന്നായിരുന്നു വാങ്ങേണ്ടത്. എങ്ങനെയെങ്കിലും അസുഖം മാറട്ടെയെന്ന് കരുതി അയാള്‍ പറയുന്ന മരുന്നുകളൊക്കെ കഷ്ടപ്പെട്ട് കഴിച്ചു. യാതൊരുവിധ എഴുത്തോ ചീട്ടോ ഉണ്ടായിട്ടില്ല.

വെറും വയറ്റില്‍ എണ്ണയും മറ്റുമടങ്ങിയ പച്ച മരുന്നുകള്‍ ഒരു മാസത്തോളം കഴിച്ചതിന്റെ ഭാഗമായി യുവാവിന്റെ വയറ് വല്ലാതെ വീര്‍ത്ത് ശ്വാസം മുട്ടാന്‍ തുടങ്ങി. ഇക്കാര്യം പറഞ്ഞ് മോഹനന്‍ നായരെ വിളിച്ചപ്പോഴെല്ലാം അയാള്‍ അമേരിക്കയിലാണെന്ന് പറഞ്ഞ് ഒഴുഞ്ഞ് മാറുകയായിരുന്നു. രോഗം വല്ലാതെ മൂര്‍ച്ഛിച്ച് വയറാകെ വീര്‍ത്ത് നീര് വെച്ചതിനെ തുടര്‍ന്ന് മിംസ് ആശുപത്രിയില്‍ അഡ്മിറ്റ് ആയെങ്കിലും ഒരു മാസത്തിനുള്ളില്‍ യുവാവ് മരിച്ചു.

മോഹനന്‍വൈദ്യരുടെ കെണിയില്‍ പെട്ടില്ലായിരുന്നെങ്കില്‍ ഇന്നും അല്ലെങ്കില്‍ കുറച്ചുകാലം കൂടിയെങ്കിലും തന്റെ സഹോദരന്‍ അവരുടെ കൂടെ ഉണ്ടാകുമായിരുന്നുവെന്നും ഇത്തരം വ്യാജ വൈദ്യന്‍മാര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കേണ്ടത് ഇത് പോലെ മരണപ്പെട്ടു പോയ ആളുകളോട് ചെയ്യേണ്ട നീതിയാണെന്നും സജ്‌ന പറയുന്നു.

ഇത്തരത്തില്‍ നിരവധി ആളുകളാണ് മോഹനന്‍ നായരുടെ ക്രൂരതയ്ക്ക് ബലിയാടായിരിക്കുന്നത്. ഇതുപോലെ സമൂഹം അറിയാത്ത ഒരുപാട് യാഥാര്‍ഥ്യങ്ങളും മോഹനന്‍ നായര്‍ എന്ന വ്യാജ വൈദ്യന്റെ ചതിക്കുഴിയിലുണ്ട്. നിലവില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അത് കൂടുതല്‍ ശക്തമാവുന്നതിന് ഇതുപോവുളള കൂടുതല്‍ സംഭങ്ങള്‍ പുറത്ത് വരേണ്ടതുണ്ട്.

Content highlight: Facebook post of women disclosing that her brother died due to the fake treatment by Mohanan Vaidyar