നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈമുകള്‍ക്ക് സെന്‍സര്‍ഷിപ്പ് കൊണ്ടുവന്നേക്കും

ഇന്ത്യയിലെ തീയ്യറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് സിനിമകള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ നിലവില്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോകള്‍ക്ക് ആവശ്യമില്ല.
censorship to OTTs

ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്ട്രീമിങുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ഹോട്ട്‌സാറ്റാര്‍, വൂട്ട്, സീടിവി, അറേ, സോണി ലൈവ്, റിലയന്‍സ് ജിയോ, നെറ്റ്ഫ്‌ളിക്‌സ്, എറോസ് നൗ തുടങ്ങിയവയുടെ പ്രതിനിധികളുമായും എന്‍ജിയോകള്‍, അഭിഭാഷകര്‍, ഗൂഗിള്‍, ഫേസ്ബുക്ക്, മറ്റു ഡിജിറ്റില്‍ മീഡിയയിലെ പ്രതിനിധികളുമായും ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വകുപ്പ് ചര്‍ച്ച നടത്തും. ഓണ്‍ലൈന്‍ കണ്ടന്റുകളില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തതിനെക്കുറിച്ചായിരിക്കും ചര്‍ച്ച നടത്തുക.

ഇന്ത്യയിലെ തീയ്യറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് സിനിമകള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ നിലവില്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോകള്‍ക്ക് ആവശ്യമില്ല. എന്നാല്‍ ഡിജിറ്റല്‍ കണ്ടന്റുകള്‍ക്ക് സെര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനു വേണ്ടിയുള്ള നടപടികള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് ഐ&ബി മന്ത്രി പ്രകാശ് ജവദേക്കര്‍ വ്യക്തമാക്കി.