ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം .എന്നാല്‍ ജോസ് ടോമിന് വേണ്ടി സമാന്തരമായി പ്രവര്‍ത്തിക്കുമെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പന്‍ അറിയിച്ചു. ‘ഞങ്ങള്‍ക്കെതിരേ വധഭീഷണിയുണ്ട്. ഞങ്ങളെ അപമാനിക്കുകയും ചെയ്തു. പ്രചാരണ സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനെ ചീത്തവിളിച്ചത് സ്ഥാനാര്‍ഥിയുടേയും ആ പാര്‍ട്ടിയുടേയും കഴിവുകേടാണ്. അതുകൊണ്ട് തന്നെ യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാനില്ല’. സജി മഞ്ഞക്കടമ്പന്‍ വാര്‍ത്താ സമ്മേളത്തിനിടെ പറഞ്ഞു.
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി.ജെ.ജോസഫിനെ പ്രവര്‍ത്തകര്‍ കൂകി വിളിക്കുകയും ജോസ് കെ.മാണിക്ക് ജയ് വിളിക്കുകയും ചെയ്തിരുന്നു. മാധ്യമസെല്‍ കണ്‍വീനറായ ജയകൃഷ്ണന്‍ പുളിയേടത്താണ് ഏറ്റവുമധികം ചീത്തവിളിച്ചത്. ഇതിനെ തുടര്‍ന്നാണ് ജോസഫ് വിഭാഗം തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. യുഡിഎഫ് നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കട്ടെ എന്നതാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.
.