രണ്ടില ലഭിക്കാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം

Kerala Congress Joseph faction

രണ്ടില ലഭിക്കാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കി. ചിഹ്നത്തേക്കാൾ പ്രധാനം മുന്നണിയാണെന്നും, തദ്ധേശ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്നും ജോസഫ് വിഭാഗം നേതാക്കൾ പറഞ്ഞു. രണ്ടില ചിഹ്നമില്ലാതെ മത്സരിച്ച പാല തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയായിരുന്നു പാർട്ടിക്ക് ഉണ്ടായത്.

പാർട്ടി പിളർന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എത്തുമ്പോൾ ചിഹ്നം ജോസ് കെ മാണിയുടെ പക്കലാണ്. എന്നാൽ ഇതൊന്നും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നാണ് ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്. ചിഹ്നമില്ലെങ്കിലും പ്രവർത്തകർ കൂടെയുണ്ടെന്നാണ് ജോസഫ് വിഭാഗം ഉറച്ച് പറയുന്നത്. അതേ സമയം, ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനുള്ള നീക്കങ്ങളും ജോസഫ് ക്യാമ്പിൽ നടക്കുന്നുണ്ട്.

Content Highlights; Kerala Congress Joseph faction