ജോസ് കെ. മാണി മുന്നണി വിട്ടത് തിരിച്ചടിയാകില്ല; എൽ.ഡി.എഫിന് ഗുണവുമില്ല: പി ജെ ജോസഫ്

Kerala Congress (M) joins LDF: PJ Joseph's response

ജോസ് കെ മാണി മുന്നണി വിട്ടത് തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ്. പ്രവർത്തകർ ജോസിനൊപ്പം പോകില്ലെന്നും കൂടുതൽ നേതാക്കൾ തനിക്കൊപ്പം വരുമെന്നും ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ ജോസഫ് പറഞ്ഞു. മുന്നണി മാറ്റം മധ്യതിരുവിതാംകൂറിൽ ചലനമുണ്ടാക്കില്ലെന്നും ജോസഫ് പറഞ്ഞു. എൽഡിഎഫിൻ്റെ സ്വപ്നം യാഥാർത്ഥ്യമാകില്ലെന്നും ജോസഫ് യോഗത്തിൽ പറഞ്ഞു. യുഡിഎഫ് ജില്ലാ കമ്മിറ്റികൾ ഉടൻ പുനഃസംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. രാഷ്ട്രീയ കാര്യങ്ങൾ തീരുമാനിക്കാൻ എറണാകുളത്ത് ഈ മാസം 23ന് യോഗം ചേരാനും യുഡിഎഫ് തീരുമാനിച്ചു.

കഴിഞ്ഞ ദിവസമാണ് കേരള കോൺഗ്രസ് എം മുന്നണിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനിമുതൽ എൽഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. യുഡിഎഫ് കെ എം മാണിയെ അപമാനിക്കുകയാണെന്നും മാണി സാറിൻ്റെ പാർട്ടിയെ ഇല്ലാതാക്കുക എന്ന അജണ്ടയിലാണ് യുഡിഎഫ് പ്രവർത്തിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. 

content highlights: Kerala Congress (M) joins LDF: PJ Joseph’s response