രാജ്യത്തെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കാൻ ഒരുങ്ങുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). ഇത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് ട്രായ്. മൊബൈല്‍ കണക്ഷനുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. 2050 ആകുന്നതോടെ 260 കോടിയിലധികം മൊബൈല്‍ നമ്പറുകള്‍ രാജ്യത്ത് വേണ്ടിവരുമെന്നാണ് ട്രായുടെ കണക്കുകൂട്ടൽ.
ഇപ്പോഴത്തെ പത്തക്ക നമ്പര്‍ സംവിധാനം തുടര്‍ന്നാല്‍ കൂടുതൽ നമ്പറുകൾ രൂപപ്പെടുത്തുന്നത് സാധ്യമാകില്ല. മൊബൈല്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കുക, ലാന്‍ഡ് ലൈന്‍ നമ്പരുകള്‍ പത്ത് അക്കമായി തുടരുക തുടങ്ങിയവയാണ് ട്രായ് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍. ഡാറ്റ സേവങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്ന നമ്പറുകള്‍ പതിമൂന്ന് അക്കമാക്കാനും നിര്‍ദേശമുണ്ട്.
Content Highlights: TRAI planning to increase the mobile phone numbers as 11 digits.