ചൈന ലോകത്തിന് വന്‍ ഭീഷണിയാണെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് സന്ദര്‍ശനത്തിനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണോടൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രപിന്റെ ചൈനയ്ക്കെതിരായ പ്രസ്താവന.
ചൈന മറ്റാരേക്കാളും വേഗത്തില്‍ വന്‍ സൈന്യത്തെ കെട്ടിപ്പടുക്കുന്നതുകൊണ്ട് അവർ ലോകത്തിന് മുഴുവന്‍ ഭീഷണിയാണെന്നും വാസ്തവത്തില്‍ യുഎസിന്റെ പണമാണ് അവര്‍ ഉപയോഗിക്കുന്നതെന്നും ട്രംപ് പറഞ്ഞു. മാത്രമല്ല യുഎസിന്റെ ബൗദ്ധിക സ്വത്ത് ചൈന വന്‍തോതില്‍ കൊള്ളയടിച്ചുവെന്നും ട്രംപ് ആരോപിച്ചു,
Content Highlights: US President Donald Trump says China is a big threat to the world