പാക്കിസ്ഥാനുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ച മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് പാക് അധീന കശ്‌മീര്‍ ഉരുത്തിരിയാന്‍ കാരണമെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുന്നിനിടെയാണ് അമിത് ഷായുടെ പ്രസ്താവന.
നെഹ്‌റുവിനു പകരം അന്നത്തെ ആഭ്യന്തരമന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു ഈ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും ദേശീയ പാര്‍ട്ടിയെ തെരഞ്ഞെടുക്കാണോ കുടുംബവാഴ്‌ച നിലനില്‍ക്കുന്ന പാര്‍ട്ടിയെ തെരഞ്ഞെടുക്കണോ എന്ന് ജനങ്ങളാണ് തീരുമാനിക്കണക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. 370 -ാം അനുച്ഛേദം റദ്ദാക്കിയതിനെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും അമിത് ഷാ വിമര്‍ശിച്ചു.
Content Highlights: Nehru is the person responsible for the emergence of Pak- occupied Kashmir says, Amit Shah.