പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്തില്ല; ദൂരദര്‍ശൻ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു.

doordarshan officer suspended

മദ്രാസ് ഐഐടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്നതിന് നടപടി. ദൂരദര്‍ശനിലെ ഉദ്യോഗസ്ഥയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വസുമതിയ്ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.

സെന്‍ട്രല്‍ സിവില്‍ സര്‍വീസ് നിയമത്തിലെ ചട്ടം 10 പ്രകാരം ദൂരദര്‍ശന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് നടപടിയെടുത്ത് ഉത്തരവിറക്കിയത്. അച്ചടക്ക നടപടി നിലവിലിരിക്കുമ്പോള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ചെന്നൈ ആസ്ഥാനത്തിന് പുറത്ത് പോകാന്‍ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Content highlight; doordarshan asst Director Chennai suspended for not live telecasting pm modi’s speech at chennai