അഭിമാനകരമായ നേട്ടം സ്വന്തമാക്കി ലോക റാങ്കിങ്ങില്‍ ജവഹര്‍ലാല്‍ നെഹ്‌റു, ഡല്‍ഹി സര്‍വകലാശാലകൾ

JNU and DU among top 500 humanities varsities in the world

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലോക റാങ്കിങ്ങ് പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും ഡല്‍ഹി സര്‍വകലാശാലയും. ലണ്ടന്‍ ആസ്ഥാനമായ ടൈംസ്‌ ഹയര്‍ എഡ്യൂക്കേഷനിന്റെ സര്‍വേയിലൂടെയാണ് ഭാഷ-മാനവിക വിഷയങ്ങളിലെ മികച്ച സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയത്‌. 535 സര്‍വകലാശാല ഉള്‍പ്പെട്ട റാങ്കിങ്ങില്‍ ജെഎന്‍യു 301-400 സ്ഥാനത്തും ഡല്‍ഹി സര്‍വകലാശാല 401-500 സ്ഥാനത്തുമാണ്.

സര്‍വേയില്‍ ആദ്യ പത്തില്‍ ഏഴും അമേരിക്കയില്‍ നിന്നുള്ള സ്ഥാപനങ്ങളാണ്‌. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യയില്‍ നിന്ന്‌ ഒരു സ്ഥാപനവും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. ജെഎന്‍യു വിദ്യാര്‍ഥികളെ രാജ്യവിരുദ്ധരാക്കി ചിത്രീകരിച്ച്‌ ബിജെപി കേന്ദ്രമന്ത്രിമാരടക്കം രംഗത്തിറങ്ങിയിരുന്നു. വിദ്വേഷജനകമായ പ്രചാരണങ്ങളും അക്കാദമിക തലത്തിലടക്കമുള്ള കടന്നാക്രമണങ്ങളും നേരിട്ടാണ്‌ ജെഎന്‍യു അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത്‌. 

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ശ്രേഷ്ഠ പദവി അനുവദിച്ചപ്പോള്‍ ജെഎന്‍യു അടക്കമുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളെ അവഗണിച്ചു. കൂടാതെ, ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത റിലയന്‍സിന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്‌ ശ്രേഷ്‌ഠ പദവി നല്‍കുകയും ചെയ്‌തു