ജെഎന്‍യു ആക്രമണം; ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

aishe gosh

ജെഎന്‍യു ക്യാമ്പസിൽ ഉണ്ടായ ആക്രമണങ്ങളെ മുൻ നിർത്തി കോളേജ് യൂണിയൻ പ്രസിഡൻ്റ് ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ക്യാമ്പസിലെ യൂണിയൻ ഓഫീസിനകത്തുവെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ജെഎന്‍യു ആക്രമണത്തില്‍ ഐഷി ഘോഷ് ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഒൻപതുപേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രെെംബ്രാഞ്ച് പറഞ്ഞിരുന്നു. എന്നാൽ അന്വേഷണ സംഘം കാമ്പസിൽ എത്തുന്നതിനാല്‍ ചോദ്യം ചെയ്യൽ ക്യാമ്പസിലേക്ക് മാറ്റുകയായിരുന്നു.

ഐഷിക്ക് പുറമേ പോലീസിന്റെ ആദ്യഘട്ട പ്രതിപ്പട്ടികയിലുള്ള മറ്റ് എട്ട് പേരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. കേസിൽ സാക്ഷികളായ നാല് അധ്യാപകരുടെ മൊഴി സംഘം രേഖപ്പെടുത്തി. അതേസമയം കേസിൽ ഇതുവരെ 49 പേർക്കാണ് അന്വേഷണ സംഘം നോട്ടീസ് അയച്ചത്. അതേസമയം ആക്രമസംഭവങ്ങളുടെ തെളിവുകളായ സിസിടിവി ഫൂട്ടേജ്, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങൾ എന്നിവ വീണ്ടെടുക്കാൻ വാട്സാപ്പ്, ഫേസ്ബുക്ക്, ഗൂഗിൾ ആപ്പിൾ തുടങ്ങിയ ടെക്
കമ്പനികൾക്കൾക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു.

content highlights : crime branch questioning aishe ghosh