ജെഎൻയു വിദ്യാർത്ഥികൾക്ക് ആശ്വാസമായി കോടതി വിധി

jnu fees hike

ജെ.എൻ.യുവിലെ ഹോസ്റ്റൽ ഫീസ് വിലവർധിപ്പിച്ചതിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ അനുകൂല വിധിയുമായി ഹെെക്കോടതി. പഴയ ഫീസ് ഘടനയിൽ ജെ.എന്‍.യുവില്‍ രജിസ്ട്രേഷൻ നടത്താനാണ് ദില്ലി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് രാജീവ് സക്ദഹാറിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ച് വിധി പറഞ്ഞത്. ഇതു സംബന്ധിച്ച് രണ്ടാഴ്ച്ചക്കുളളിൽ തീരുമാനം അറിയിക്കണമെന്നും ഹെെക്കോടതി നിർദ്ദേശം നൽകി.

ഫീസ് വർധനവെതിരെ കഴിഞ്ഞ മൂന്നുമാസമായി വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. ഫീസ് വര്‍ധനവ് പൂര്‍ണ്ണമായും പിന്‍വലിച്ചാല്‍ മാത്രമെ ക്ലാസ് പുനരാരംഭിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് വിദ്യാർത്ഥി യൂണിയൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

content highlights: Delhi high court to hear jnu students union plea challenging hostel manual