ആദ്യ ഓൾ-ഫീമെയിൽ സ്‌പേസ് വാക്ക് ഒക്‌ടോബർ 21 ന് 

സഹ ബഹിരാകാശയാത്രികനായ നിക്ക് ഹേഗിനൊപ്പമാണ് ആറ് മണിക്കൂർ ദൗത്യം ക്രിസ്റ്റീന കോച്ച് പൂർത്തിയാക്കിയത്

പൂർണ്ണമായും സ്ത്രീകൾ‌ നടത്തുന്ന ആദ്യത്തെ ബഹിരാകാശയാത്ര ഒക്ടോബർ 21 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നതായി നാസ പ്രഖ്യാപിച്ചു. ശരിയായി ഘടിപ്പിച്ച സ്പേസ് സ്യൂട്ടുകൾ‌ പെട്ടെന്ന്‌ ലഭ്യമല്ലാത്തതിന്റെ പേരിൽ ഏഴുമാസങ്ങൾക്ക് മുമ്പ് റദ്ദാക്കിയ യാത്രയ്ക്കുള്ള ഒരുക്കങ്ങളാണ്  ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുന്നത്.  

ക്രിസ്റ്റീന കോച്ച്, ആൻ മക്ക്ലെയിൻ എന്നിവർ ചേർന്ന് മാർച്ചിലാണ്  ബഹിരാകാശയാത്ര നടത്താൻ നിശ്ചയിച്ചിരുന്നത്. ഇടത്തരം വലിപ്പമുള്ള രണ്ട് സ്പേസ് സ്യൂട്ടുകളാണ് ഇവർക്ക് യാത്രയ്ക്കാവശ്യമായിരുന്നത്. എന്നാൽ ഇതിലൊന്ന് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് അന്നത്തെ യാത്ര റദ്ദാക്കിയത്. 

ഇതിനുമുമ്പും സ്ത്രീകൾ ബഹിരാകാശയാത്ര നടത്തിയിട്ടുണ്ടെങ്കിലും അത് സ്ത്രീകൾ മാത്രമുള്ളതായിരുന്നില്ല. സഹ ബഹിരാകാശയാത്രികനായ നിക്ക് ഹേഗിനൊപ്പമാണ് ആറ് മണിക്കൂർ ദൗത്യം ക്രിസ്റ്റീന കോച്ച് പൂർത്തിയാക്കിയത്. 

ഈ മാസം പുറപ്പെടുന്ന ആദ്യത്തെ സമ്പൂർണ വനിതാ സംരംഭത്തിൽ ക്രിസ്റ്റീന കോച്ചിന്റെ സഹബഹിരാകാശയാത്രിക ജെസീക്ക മെയറാണ്. 

അടുത്ത മൂന്ന് മാസത്തേക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ള 10 ബഹിരാകാശയാത്രകളിൽ നാലാമത്തേതാണ് ഇതെന്നും 2011 ൽ ബഹിരാകാശ നിലയം പൂർത്തിയായപ്പോൾ മുതലുള്ള സങ്കീർണ്ണമായ ബഹിരാകാശയാത്രകൾക്കിടയിൽ  ഒരു റെക്കോർഡ് തന്നെയായിരിക്കും ഈ യാത്ര സൃഷ്ടിക്കുകയെന്നുമാണ് നാസ അറിയിച്ചത്.

ചരിത്രപരമായ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഞങ്ങൾ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണെന്ന് താൻ കരുതുന്നുവെന്നും, സ്ത്രീകൾ എപ്പോഴും മേശപ്പുറത്തിരിക്കേണ്ടവരല്ലെന്നും കോച്ച് നാസ ടിവിയിൽ പറഞ്ഞു. കൂടാതെ മനുഷ്യ ബഹിരാകാശ യാത്രാകളിലേക്ക് സംഭാവന ചെയ്യുന്നത് അതിശയകരമാണെന്നും അവർ പറഞ്ഞു.

Content Highlights: The first all-female spacewalk is scheduled for Oct 21.