വീഡിയa ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്ടോക്ക് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. സ്മാർട്ടിസാൻ ജിയാംഗോ പ്രോ 3 എന്ന് പേരിട്ടിരിക്കുന്ന ഫോൺ മൂന്ന് വേരിയേഷനുകളോടൊപ്പം മൂന്ന് നിറങ്ങളിൽ വിപണിയിലെത്തി. ടിക്ടോക്ക് നിർമ്മാതാക്കളായ ബൈറ്റ്ഡാന്‍സ് എന്ന കമ്പനിയാണ് ഫോണ്‍ വിപണിയിലെത്തിക്കുന്നത്. ഫ്ളാഗ്ഷിപ്പ് ഫോണാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറങ്ങിയത്. ക്വാല്‍കോമിന്റെ ഏറ്റവും വേഗതയേറിയ ചിപ്സെറ്റായ സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. നാല് ക്യാമറ പിന്‍ഭാഗത്തും ഒരു ക്യാമറ മുൻഭാഗത്തുമാണുള്ളത്.
8 ജിബി റാം, 128 ജിബി സ്റ്റോറേജാണ് അടിസ്ഥാന മോഡലിന്റെ കോണ്‍ഫിഗറേഷന്‍സ്. 2899 യുവാനാണ് ഫോണിന്റെ വില. അതായത് ഏതാണ്ട് 29000 ഇന്ത്യന്‍ രൂപ. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയേഷനാണ് അടുത്ത മോഡല്‍. വില 3199 യുവാന്‍. ഇന്ത്യന്‍ രൂപ 32000 ആണ്.
12 ജിബി റാം, 256 ജിബി സ്റ്റോറേജുമായി എത്തുന്ന മൂന്നാമത്തെ മോഡലിന്റെ വില 3599 യുവാന്‍ (36000 രൂപ ) ആണ്. ചൈന വിപണിയില്‍ അവതരിപ്പിച്ച ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല.