തൃശ്ശൂര്‍ ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമായി ഒരു ദിവസം കൊണ്ട് കാണാതായത് സ്കൂള്‍, കോളേജ് വിദ്ധ്യാര്‍ത്ഥിനികളായ എട്ട് പെണ്ക്കുട്ടികളെയായിരുന്നു. കാണാതായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍ക്കുട്ടിയും ഉണ്ടായിരിന്നു. സംഭത്തില്‍ പോലീസ് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിനൊടുവില്‍ കാണാതായ എട്ട് പെണ്ക്കുട്ടികളില് ഏഴ് പേരെയും വ്യത്യസ്ത സമയങ്ങളിലായി പോലീസ് കണ്ടെത്തുകയായിരുന്നു. ഏഴ് പെണ്‍ക്കുട്ടികളും സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആണ് സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണെന്ന് പോലീസ് പറഞ്ഞു. രെജിസ്റ്റര്‍ ചെയ്തില് ഒരു കുട്ടിക്ക് മാത്രം പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു ആ കുട്ടുയാകട്ടെ കുടുംബപ്രശ്നങ്ങള്‍ കാരണം വീട് വിട്ടു പോയതാണ്. ബാക്കി ് കേസുകളിലെല്ലാം കാണാതാകലിനു പിന്നില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഉരിത്തിരിഞ്ഞ പ്രണയ ബന്ധങ്ങളാണെന്നും ചാലക്കുടിയിലെ കേസ് മാത്രം അയല്‍വാസിക്കൊപ്പം പോയതാണെന്നും പോലീസ് പറഞ്ഞു. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. കാണാതായ പെണ്‍ക്കുട്ടികളെ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പോലീസ് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ചാലക്കുടി, വടക്കാഞ്ചേരി, മാള, പാവറട്ടി, പുതുക്കാട്, അയ്യന്താള് എന്നീ സ്റ്റേഷനുകളിലാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നത്.
Caption – ചിത്രം പ്രതീകാത്മകം ( ഫോട്ടോയ്കുള്ളത്)
Content Highlights : six girls went missing from thrissur , police started investigation