ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെ (ബിഎആർസി) കെഎസ്കെആർഎ ഫെലോഷിപ്പിന് അർഹരായ ഗവേഷകർക്ക് ഇമെയിൽ വഴി അപകടകരമായ മാൽവെയൽ അയച്ചതായുള്ള വിവരങ്ങൾ പുറത്തുവിട്ടു. ഗവേഷണ പ്രബന്ധമെന്നപ്പേരില് ഇമെയിലില്‍ വൈറസ് ഒളിപ്പിച്ചാണ് ഹാക്കര്‍മാര്‍ ഇന്ത്യന്‍ ആണവ ഗവേഷകരെ ലക്ഷ്യമിട്ടതെന്ന് ദക്ഷിണ കൊറിയൻ സൈബർ സുരക്ഷാ സ്ഥാപനമായ ‘ഇഷ്യുമേക്കേഴ്സ് ലാബ്’ വെളിപ്പെടുത്തി. മറ്റു ഗവേഷകരുടേതെന്നു തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഇമെയിൽ വിലാസം ഉപയോഗിച്ചായിരുന്നു ശ്രമം.
‘പ്രിയ സുഹൃത്തേ, അഡ്വാൻസ്ഡ് ഹെവി വാട്ടർ റിയാക്ടറിനെക്കുറിച്ചുള്ള പ്രബന്ധം അയയ്ക്കുന്നു, താങ്കൾക്ക് ഇതിൽ താൽപര്യമുണ്ടാകുമെന്നു കരുതുന്നു. ഇതെവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല. വായിച്ചിട്ടു ദയവായി മറുപടി അയക്കുക’ എന്ന ആമുഖത്തോടെയാണ് ഭാഭ അറ്റോമിക് സെന്ററിന്റെ ഔദ്യേഗിക വെബ് വിലാസം മെയിലിനൊപ്പം കാണിച്ച് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ വിവരങ്ങൾ ചോർത്താനുള്ള ശ്രമം നടത്തിയത്.
Content Highlight; North Korea Hackers aimed Indian Nuclear Experts