കിം ജോങ് ഉൻ കോമയിലെന്ന് റിപ്പോർട്ട്; ദേശിയ അന്താരാഷ്ട്ര കാര്യങ്ങൾ നിയന്ത്രിക്കുന്നത് സഹോദരി?

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കോമയിലാണെന്നും സഹോദരി കിം യോ ജോങ് അധികാരം ഏറ്റെടുത്തെന്നും റിപ്പോർട്ട്. ദേശീയ അന്താരാഷ്ട്ര കാര്യങ്ങൾ കിമ്മിൻ്റെ സഹോദരിയാണ് നിയന്ത്രിക്കുന്നതെന്നും ദക്ഷിണ കൊറിയൻ മുൻ പ്രസിഡൻ്റ് കിം ഡേ ജംഗിൻ്റെ സഹായിയായ ഉദ്യോഗസ്ഥൻ ചാങ് സോങ് മിന്നിനെ ഉദ്ദരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചാങ് സോങ് മിന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് കിമ്മിൻ്റെ ആരോഗ്യ പറ്റിയുള്ള നിരീക്ഷണങ്ങൾ പങ്കുവെച്ചത്.

ഭരിക്കാൻ കഴിയാത്ത നിലയിൽ രോഗം ബാധിച്ച് അവശനാകുകയോ അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയോ ചെയ്താലല്ലാതെ ഒരു ഉത്തരകൊറിയൻ നേതാവും തൻ്റെ അധികാരം മറ്റൊരാൾക്ക് കെെമാറില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കാര്യ സെക്രട്ടറിയായും സ്റ്റേറ്റ് അഫയേഴ്സ് മോണിറ്ററിംഗ് ഓഫീസ് മേധാവിയായും സേവനമനുഷ്ഠിച്ചിരുന്ന ആളാണ് ചാങ് സോങ് മിന്ന്. മെയ് രണ്ടിന് ഒരു ഫാക്ടറി ഉദ്ഘാടനത്തിനാണ് കിം അവസാനമായി പ്രത്യക്ഷപ്പെട്ടത്. നേരത്തേയും കിം കോമയിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

content highlights: North Korea’s Kim Jong-un in a coma, sister Kim Yo-jong to take over: Reports