ജെ.എന്‍.യുവില്‍ പ്രതിഷേധ സമരം; ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌ക്കരിച്ച് വിദ്യാര്‍ത്ഥികള്‍

jnu protests

വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികളുടെ വൻ  പ്രതിഷേധം. ഫീസ് വര്‍ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിന് പ്രത്യേക കോഡ് തുടങ്ങിയ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.  ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്‌ക്കരിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രകടനം നടത്തിയത്. ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി രമേഷ് പൊക്രിയാലിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.

ഹോസ്റ്റലുകളില്‍ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും കാണിച്ച്  യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച പുതിയ ഉത്തരവ് പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.  ഉയര്‍ന്ന ഫീസ് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പുതിയ സമയക്രമത്തോടുള്ള അതൃപ്തി ഇവര്‍ രേഖമൂലം വൈസ്ചാന്‍സിലറെ അറിയിച്ചിരുന്നു.

പോലീസ് ബാരിക്കോഡ് തകര്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ ബലപ്രയോഗത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരം അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സമരക്കാര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതായും അധികൃതര്‍ പറഞ്ഞു

Content highlights; students protests against anti – students policy at J.N.U, Delhi