അനില്‍ അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്ഥാനം രാജിവച്ചു

Anil Ambani

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ അനില്‍ അംബാനി സ്ഥാനം രാജിവച്ചു. ഛായ വിരാണി, റൈന കരാനി, മഞ്ജരി കാക്കർ, സുരേഷ് രംഗാചാർ എന്നിവർക്കൊപ്പം അംബാനിയും ആർ‌കോം ഡയറക്ടർ സ്ഥാനം രാജി വച്ചതായാണ് റിപ്പോർട്ട്.

നിയമപരമായ കുടിശ്ശിക സംബന്ധിച്ച സുപ്രീംകോടതി വിധി ന്യായത്തില്‍ ബാധ്യതകള്‍ അനുവദിച്ചതിനെത്തുടര്‍ന്ന് 2019 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 30,142 കോടി രൂപയുടെ ഏകീകൃത നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. റിലയന്‍സ് ജിയോ വിപണിയിലെത്തിയൊടെ രാജ്യത്തെ ടെലികോം കമ്പനികള്‍ പ്രതിസന്ധിയിലായി. ഇതോടെ സഹോദരന്റെ ജിയോ തന്നെ അനില്‍ അംബാനിയുടെ ആര്‍കോമിനെയും തളര്‍ത്തി. ഇതോടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനു 47,000 കോടി രൂപയുടെ കടത്തിലായി. ആര്‍കോമിന്റെ ടവറുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളെല്ലാം വിവിധ കമ്പനികള്‍ക്ക് കൈമാറി കടം വീട്ടാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍ അനില്‍ അംബാനി ആര്‍കോം വിട്ടതോടെ കമ്പനി പ്രതിസന്ധിലായി.