ആരാധകരെ ആവേശത്തിലാക്കി ബിഗ് ബ്രദർ മോഷൻ പോസ്റ്റർ 

ആരാധകരെ ആവേശത്തിലാക്കി ബിഗ് ബ്രദർ മോഷൻ പോസ്റ്റർ എത്തി. ചിത്രത്തിലെ നായകൻ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തു വിട്ടത്. മോഹൻലാൽ -സിദ്ധിഖ് കൂട്ടുകെട്ടിൽ വരുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദർ. വിയറ്റ്നാം കോളനിയാണ് ആദ്യചിത്രം. ചിത്രത്തെ കുറിച്ചുള്ള മറ്റു വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ബോളിവുഡ് തരാം അർബാസ് ഖാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം തുടങ്ങിയ താരനിരയും അണിനിരക്കുന്നുണ്ട്. ജനുവരിയിൽ ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

Content Highlights: Big brother motion poster released